Aadhar OTP Based Login in Spark-ആധാർ OTP ഉപയോഗിച്ച് സ്പാർക്കിൽ ലോഗിൻ ചെയ്യുന്ന വിധം

Spark Tips-39

ആധാർ OTP ഉപയോഗിച്ച് സ്പാർക്കിൽ ലോഗിൻ ചെയ്യുന്ന വിധം 

Circular No. 39/2022/Fin, Dated 24/05/2022 പ്രകാരം 15/06/2022 മുതൽ സ്പാർക്കിൽ പഴയത് പോലെ DDO Login ചെയ്യാൻ സാധിക്കില്ല. കാരണം DDO യുടെ മൊബൈലിൽ വരുന്ന OTP കൂടി ലോഗിൻ ചെയ്യുമ്പോൾ നൽകണം. ഓരോ തവണ ലോഗിൻ ചെയ്യുമ്പോഴും OTP ആവശ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യം- 

DDO യുടെ ആധാറിൽ മൊബൈൽ  നമ്പർ ചേർത്തിട്ടുണ്ടാകണം.  

അതായത് ആധാറിൽ ചേർത്തിട്ടുള്ള മൊബൈൽ നമ്പറിലാണ് OTP വരുന്നത്. 

സ്പാർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിലല്ല.

അത് പോലെ സ്പാർക്കിൽ DDO യുടെ Present Service Details പേജിൽ ആധാർ നമ്പർ നൽകിയിട്ടുണ്ടാകണം.

ചെയ്യുന്ന വിധം

സാധാരണ പോലെ Spark Login Page എടുക്കുക.

User Code എന്ന കോളത്തിൽ PEN Number നൽകുക.

Password എന്ന കോളത്തിൽ Password നൽകുക.

Characters തെറ്റാതെ നൽകുക.

ഇനി Sign In ബട്ടൺ ക്ലിക്ക് ചെയ്യുക.

അപ്പോൾ "Enter OTP received on mobile number linked with Aadhaar" എന്നൊരു മെസ്സേജ് കാണാം. അപ്പോൾ തന്നെ DDO യുടെ മൊബൈലിൽ OTP വരുന്നതാണ്.

 OTP അവിടെ കോളത്തിൽ കൊടുത്ത ശേഷം Verify OTP to Login എന്ന പച്ച ബട്ടൺ ക്ലിക്ക് ചെയ്യുക.

അപ്പോൾ സാധാരണ പോലെ ലോഗിൻ ആകുന്നതാണ്.

 

DDO ലോഗിന് മാത്രമേ ഇപ്പോൾ OTP ആവശ്യമുള്ളൂ. 

Establishment User Login, Individual Login എന്നിവ പഴയത് പോലെ ലോഗിൻ ചെയ്യാവുന്നതാണ്.

സ്പാർക്കിൽ ആധാർ ചേർക്കാത്ത DDO മാർക്ക് സ്പാർക്കിൽ ലോഗിൻ ചെയ്യാൻ സാധിക്കില്ല. 

സ്പാർക്കിൽ ആധാർ നമ്പർ ചേർത്തിട്ടില്ലാത്ത DDO മാർ തുടർന്നും ലോഗിൻ ചെയ്യുന്നതിന് വേണ്ടി ഉടൻ തന്നെ ആധാർ നമ്പർ സ്പാർക്കിൽ ചേർക്കേണ്ടതാണ്.

ആധാർ ചേർക്കാത്തവർ

ആധാർ ചേർത്തിട്ടില്ലാത്ത DDO യുടെ സ്പാർക്കിൽ ലോഗിൻ ചെയ്താലുടൻ സ്പാർക്കിൽ ആധാർ ചേർക്കുന്നതിനുള്ള ഓപ്ഷൻ വരുന്നതാണ്.

Department, Office, PEN Number, Name as in Service Book, Date of Birth എന്നീ കോളങ്ങളിലെ വിവരങ്ങൾ‌ തനിയെ വരുന്നതാണ്.

Name as in Aadhar എന്ന  കോളത്തിൽ സ്പാർക്കിലുള്ള പേര് വരുന്നതാണ്. ഇത് തെറ്റാണെങ്കിൽ എഡിറ്റ് ചെയ്യാവുന്നതാണ്. അതായത് ആധാറിലെ പേരാണ് ഇവിടെ നൽകേണ്ടത്.

Aadhar No. തെറ്റാതെ നൽകുക.

ഇനി Validate എന്ന നീല ബട്ടൺ ക്ലിക്ക് ചെയ്യുക.

Validation Successful ആയാൽ താഴെയായി ഒരു സർട്ടിഫിക്കറ്റ് കാണാവുന്നതാണ്. അത് വായിച്ച് ബോധ്യപ്പെട്ട ശേഷം agree എന്ന കോളത്തിൽ ടിക് മാർക്ക് ചെയ്യുക.

ഇനി Update Aadhar എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

അപ്പോൾ "You are going to update aadhar number in SPARK. Do you want to proceed?" എന്നൊരു മെസ്സേജ് വരുന്നതാണ്. OK കൊടുക്കുക.

'AAdhar updated successfully' എന്നൊരു മെസ്സേജ് കൂടി വരും. OK കൊടുക്കുക.

ഇനി Logout ചെയ്ത് ലോഗിൻ ചെയ്യുമ്പോൾ മുകളിൽ പറഞ്ഞത് പോലെ OTP വരുന്നതാണ്. 

ഇനി OTP ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.

ഓഫീസിലെ മറ്റ് ജീവനക്കാരുടെ ആധാർ നമ്പർ സ്പാർക്കിൽ ചേർത്തിട്ടില്ലെങ്കിൽ DDO യ്ക്ക് ചേർക്കാവുന്നതാണ്. ഇതിനായി താഴെ പറയുന്ന പ്രകാരം ചെയ്യുക.

Step 1

Unlock Present Service Details Page through Administration> Unlock Employee record> Unlock Request & Unlock Approval

Step 2

Service Matters> Personal Details> Select Employee> Present Service Details> Enter Name as in Aadhar> Enter Aadhar Number> Click Verify button> If Verification is successful Click Confirm button.

Step 3

Lock Present Service Details Page through Administration> Lock Employee Record.

 ******************************

പോസ്റ്റ് ഉപകാരപ്പെട്ടുവെങ്കിൽ താഴെ കാണുന്ന Whatspp/ Telegram/ Facebook ഐക്കൺ ക്ലിക്ക് ചെയ്ത് ഷെയർ ചെയ്യുക.
ബ്ലോഗ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.  www.sparktips.in
നാൽപ്പതോളം സ്പാർക്ക് ഹെൽപ്പ് PDF ഫയലുകൾ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. PDF Corner
Whatsapp ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.   
Join Whatsapp Group