2021-22 വർഷത്തെ GPF
ക്രെഡിറ്റ് കാർഡ്
ഡൗൺലോഡ് ചെയ്യുന്ന വിധം
- 2021-22 വർഷത്തെ General Provident Fund (GPF) Annual Account Statement ഇപ്പോൾ അക്കൗണ്ടന്റ് ജനറലിന്റെ KSEMP പോർട്ടലിൽ ലഭ്യമാണ്.
- ഓഫീസിനോ അല്ലെങ്കിൽ ജീവനക്കാരനോ KSEMP പോർട്ടലിൽ ലോഗിനുണ്ടെങ്കിൽ GPF ക്രെഡിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
- ഓഫീസിന് DDO Code ഉപയോഗിച്ചുള്ള ലോഗിനുണ്ടെങ്കിൽ ഓഫീസിലെ മുഴുവൻ ജീവനക്കാരുടെയും ജി പി എഫ് ക്രെഡിറ്റ് കാർഡുകൾ ലഭിക്കും.
- എന്നാൽ PEN ഉള്ള എല്ലാ ജീവനക്കാർക്കും KSEMP പോർട്ടലിൽ PEN ഉപയോഗിച്ച് വ്യക്തിഗത ലോഗിൻ ഉണ്ടാക്കാവുന്നതാണ്.
- KSEMP പോർട്ടലിൽ നിന്നും ക്രെഡിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനായി https://ksemp.agker. cag.gov.in/Login എന്ന സൈറ്റിൽ പ്രവേശിക്കുക.
- അതിനായി ഇവിടെ ക്ലിക്ക്
ചെയ്യുക.
- അപ്പോൾ എ ജി യുടെ KSEMP Portal Login പേജ് തുറന്ന് വരുന്നതാണ്.
- ഇതിനകം ലോഗിൻ ഉണ്ടാക്കിയിട്ടുള്ളവർ User ID
കോളത്തിൽ PEN നമ്പറും Password കോളത്തിൽ പാസ്സ് വേർഡും Word Captcha യും നൽകി
ലോഗിൻ ചെയ്യുക.
- തുറന്ന് വരുന്ന ഹോം പേജിൽ മുകളിൽ കാണുന്ന GPF Annual Statement എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
Create New Login/Forgot Password
- എന്നാൽ KSEMP യിൽ വ്യക്തിഗത ലോഗിൻ ഇല്ലെങ്കിലോ Password മറന്നു പോയെങ്കിലോ പുതിയ ലോഗിൻ ഉണ്ടാക്കുകയും Password റീസെറ്റ് ചെയ്യുകയും ചെയ്യാവുന്നതാണ്.
- അത് പോലെ ഓഫീസിന് ലോഗിൻ ഇല്ലെങ്കിലോ Password മറന്നു പോയെങ്കിലോ പുതിയ ലോഗിൻ ഉണ്ടാക്കുകയും Password റീസെറ്റ് ചെയ്യുകയും ചെയ്യാവുന്നതാണ്. അതിനായി താഴെ പറയുന്ന പ്രകാരം ചെയ്യുക.
- https://ksemp.agker.cag.gov.in/Login എന്ന സൈറ്റിൽ പ്രവേശിക്കുക.
- അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
- തുറന്ന് വരുന്ന ലോഗിൻ പേജിൽ താഴെ ഇടത് വശത്ത് കാണുന്ന Create/Forgot password എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- അപ്പോൾ തുറന്ന് വരുന്ന പേജിൽ PEN/DDO/ PPO/ Treasury ID/Spark ID എന്ന കോളത്തിൽ PEN നമ്പർ നൽകുക.
- ഓഫീസിന് ലോഗിൻ ഉണ്ടാക്കാനാണെങ്കിൽ ഇവിടെ ഓഫീസിന്റെ DDO കോഡാണ് നൽകേണ്ടത്.
- Email എന്ന കോളത്തിൽ സ്പാർക്കിൽ നമ്മുടെ Contact Details പേജിൽ നൽകിയിട്ടുള്ള Email Address ആണ് നൽകേണ്ടത്.
- Phone no കോളത്തിൽ സ്പാർക്കിൽ നമ്മുടെ Contact Details പേജിൽ നൽകിയിട്ടുള്ള Mobile Number ആണ് നൽകേണ്ടത്.
- ഓഫീസിന് ലോഗിൻ ഉണ്ടാക്കാനാണെങ്കിൽ DDO യുടെ സ്പാർക്കിൽ Contact Details പേജിൽ നൽകിയിട്ടുള്ള Email Address, Mobile Number എന്നിവയാണ് നൽകേണ്ടത്.
- താഴെയുള്ള Word Captcha അത് പോലെ കോളത്തിൽ കൃത്യമായി നൽകുക.
- ഇനി Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
- അപ്പോൾ ‘Please check your mobile or mail box for password’ എന്നൊരു മെസ്സേജ് കാണിക്കും. അത് OK കൊടുക്കുക.
- ഇപ്പോൾ നമ്മുടെ ഫോണിലേയ്ക്ക് ഒരു മെസ്സേജ് വന്നിട്ടുണ്ടാകും. ഫോണിൽ മെസ്സേജ് നോക്കുക. ഇതായിരിക്കും ലോഗിൻ ചെയ്യാനുള്ള Password.
- ഇനി ഈ Password ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതും ക്രെഡിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.
- എന്നാൽ സ്പാർക്കിൽ നൽകിയിട്ടുള്ള Email,Mobile No എന്നിവ അറിയില്ലെങ്കിൽ DDO യോട് സ്പാർക്കിൽ പരിശോധിക്കാൻ ആവശ്യപ്പെടുക.
- Email, Mobile No എന്നിവ മാറ്റം വന്നിട്ടുണ്ടെങ്കിൽ DDO യോട് സ്പാർക്കിൽ മാറ്റം വരുത്തുവാൻ ആവശ്യപ്പെടുക.
- Change Password എന്ന ഓപ്ഷൻ വഴി Password മാറ്റാവുന്നതാണ്.
- ഓഫീസ് ലോഗിനിൽ ഓഫീസിലെ എല്ലാ ഗസറ്റഡ് ഓഫീസർമാരുടെയും പേ സ്ലിപ്പുകൾ ലഭിക്കും. കൂടാതെ ഓഫീസിലെ എല്ലാ ജീവനക്കാരുടെയും GPF Admission Slip, GPF Authorisation (NRA/Closure) എന്നിവയും ലഭിക്കും.
മുഴുവൻ സ്പാർക്ക് ടിപ്സുകളും കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
To Join Spark & KSR Whatsapp Group click here